നഷ്ടപരിഹാരത്തില്‍ ധാരണയായി: മരടിലെ താമസക്കാര്‍ നിരാഹാരസമരം അവസാനിപ്പിച്ചു

കൊച്ചി: മരടിലെ താമസക്കാര്‍ നിരാഹാരസമരം അവസാനിപ്പിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. നഷ്ടപരിഹാരത്തില്‍ ധാരണയായതിനാലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി അറിയിച്ചു.

ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോള്‍ പരിസരത്തെ വീടുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് വിപണിമൂല്യത്തിനനുസരിച്ച് ഇന്‍ഷുറന്‍സ് തുക അനുവദിക്കണമെന്ന താമസക്കാരുടെ ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍ എന്നീ ഫ്‌ലാറ്റുകള്‍ ആദ്യം പൊളിച്ച് പാരിസ്ഥിതിക ആഘാതം വിലയിരുത്തി മാത്രം ജനവാസ കേന്ദ്രങ്ങളിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുക എന്ന പരിസരവാസികളുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.

സബ് കളക്ടര്‍, മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍, എന്നിവര്‍ക്കൊപ്പം സമരസമിതി അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഫ്‌ലാറ്റ് പൊളിക്കാന്‍ ഒന്‍പത് ദിവസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ജീവനും സ്വത്തിനും ഉറപ്പുനല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചത്.

Exit mobile version