സാധാരണക്കാര്‍ക്ക് തിരിച്ചടി; പാചക വാതക വില വീണ്ടും കൂടി

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപ ആയി വര്‍ധിച്ചു.

കൊച്ചി: സംസ്ഥാനത്ത് പാചക വാതക വില വര്‍ധിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില വര്‍ധിച്ചുട്ടുണ്ട്. സബ്‌സിഡി ഉള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം. ഇതോടെ ഇനി മുതല്‍ 1213 രൂപക്ക് പകരം 1241 രൂപ അധികം നല്‍കണം.

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപ ആയി വര്‍ധിച്ചു.

Exit mobile version