തന്നെ കള്ളക്കേസില്‍ കുരുക്കി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

തനിക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

പത്തനംതിട്ട: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് കെ സുരേന്ദ്രന്‍. തനിക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘര്‍ഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്.

കെ സുരേന്ദ്രന് പുറമേ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കരി, വിവി രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്‍ രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസില്‍ ജാമ്യം കിട്ടിയാലും കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റില്‍ ജാമ്യം ലഭിക്കാതെ കെസുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ കഴിയില്ല.

Exit mobile version