കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

വെമ്പായത്തിനു സമീപത്ത് വെച്ചാണ് അപകടം. അപകടത്തില്‍ രണ്ടു യുവാക്കളാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രിയാണ് ഇവരെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചത്.

വെമ്പായത്തിനു സമീപം പെരുങ്കുഴിയിലാണ് അപകടം. അപകടത്തില്‍പ്പെട്ട മൂന്ന് പേരും ഒരു ബൈക്കിലെ യാത്രക്കാരായിരുന്നെന്നാണ് ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത്. നെടുമങ്ങാട് വെള്ളരികോണം സ്വദേശി മനു (27)വാണ് മരിച്ച ഒരാള്‍. മരിച്ച രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Exit mobile version