ശബരിമല ഡ്യൂട്ടി മടുത്തു! അധിക്ഷേപവും ഭീഷണിയും സഹിക്കാന്‍ വയ്യ; മടങ്ങണമെന്ന് 2 ഐപിഎസ് ഉദ്യോഗസ്ഥര്‍

4 ഘട്ടമായുള്ള സുരക്ഷാ ചുമതലയില്‍ മിക്കവാറും എല്ലാ ഐജിമാരെയും ഡിഐജിമാരെയും എസ്പിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘത്തിന് 15 ദിവസമാണു ഡ്യൂട്ടി. അതിനാല്‍ ആരെയും മടക്കി വിളിക്കാന്‍ സാധ്യതയില്ല.

തിരുവനന്തപുരം; ശബരിമലയിലെ ഡ്യൂട്ടി മടുത്തെന്ന് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍. അധിക്ഷേപവും ഭീഷണിയും സഹിച്ചു ശബരിമല ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും മടക്കി വിളിക്കണമെന്നും 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

4 ഘട്ടമായുള്ള സുരക്ഷാ ചുമതലയില്‍ മിക്കവാറും എല്ലാ ഐജിമാരെയും ഡിഐജിമാരെയും എസ്പിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘത്തിന് 15 ദിവസമാണു ഡ്യൂട്ടി. അതിനാല്‍ ആരെയും മടക്കി വിളിക്കാന്‍ സാധ്യതയില്ല.

ഐജിമാരായ മനോജ് ഏബ്രഹാം, എസ്.ശ്രീജിത്, വിജയ് സാക്കറെ, എസ്പിമാരായ യതീഷ് ചന്ദ്ര, ഹരിശങ്കര്‍, ശിവവിക്രം, പ്രതീഷ് കുമാര്‍ എന്നിവരാണു സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശനം നേരിടുന്നത്. അതേസമയം ചിത്തിര ആട്ടത്തിരുനാളിനു മുന്‍കൂര്‍ അവധിയെടുത്ത ഓഫീസര്‍മാരുമുണ്ട്. ഇത്തവണയും ആദ്യഘട്ട ഡ്യൂട്ടിയില്‍നിന്ന് ഒഴിവായ അവര്‍ പക്ഷേ, അടുത്ത ഘട്ടങ്ങളില്‍ ശബരിമലയില്‍ എത്തേണ്ടി വരും.

Exit mobile version