തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കും; പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്സിനേഷന് തുടക്കം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇലക്ഷന്‍ പ്രവര്‍ത്തനത്തിലുള്ള ഉദ്യോഗസ്ഥരെ മുന്നണി പോരാളികളായാണ് കണക്കാക്കുന്നത്. അതിനാല്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള കൊവിഡ് 19 വാക്‌സിനേഷന് ഇന്ന് തുടക്കമായി. രാവിലെ 10.45ന് തെരഞ്ഞെടുപ്പ് ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാക്‌സിനേഷനെടുത്തു. തുടര്‍ന്ന് ഓഫീസിലെ ജീവനക്കാര്‍ക്കും വാക്‌സിനെടുക്കും.

അതേസമയം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 15,730 അധിക ബൂത്തുകള്‍ വേണം. 150 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെടുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.

കള്ളവോട്ട് തടയുന്നതിന് കര്‍ശന നടപടികളുണ്ടാകും. രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.കേന്ദ്രസേനയെ മലബാറില്‍ കൂടുതലായി വിന്യസിക്കും. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version