ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം: പ്രമോഷന്‍ പാനല്‍ രൂപികരിച്ചു

തിരുവനന്തപുരം: കേരള കേഡറിലുള്ള ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം. വിവിധ ബാച്ചുകളിലെ ഉദ്യോഗസ്ഥരെ ഇതിനായി പ്രമോഷന്‍ പാനലില്‍ ഉള്‍പ്പെടുത്തും. ഒഴിവുകള്‍ വരുന്ന മുറയ്ക്ക് ഇവരെ പുതിയ പദവിയിലേക്ക് മാറ്റും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചത്.

1995 ഐഎഎസ് ബാച്ചിലെ എം ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

2004 ഐഎഎസ് ബാച്ചിലെ അലി അസ്ഗര്‍ പാഷ, കെ.എന്‍. സതീഷ്, ബിജു പ്രഭാകര്‍ എന്നിവരെ സൂപ്പര്‍ ടൈം സ്‌കെയില്‍ (സെക്രട്ടറി ഗ്രേഡ്) പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

2007 ഐഎഎസ് ബാച്ചിലെ എന്‍ പ്രശാന്തിനെ സെലക്ഷന്‍ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

2002 ഐപിഎസ് ബാച്ചിലെ സ്പര്‍ജന്‍ കുമാര്‍, ഹര്‍ഷിതാ അട്ടല്ലൂരി എന്നിവരെ ഐജി ഓഫ് പോലീസ് പദവിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

2007 ഐപിഎസ് ബാച്ചിലെ ദബേഷ് കുമാര്‍ ബഹ്റ, രാജ്പാല്‍ മീണ, ഉമ, വിഎന്‍ ശശിധരന്‍ എന്നിവരെ സെലക്ഷന്‍ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

1995 ഐപിഎസ് ബാച്ചിലെ എസ് സുരേഷ്, എംആര്‍ അജിത് കുമാര്‍ എന്നിവരെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

1995 ഐഎഫ്എസ് ബാച്ചിലെ രാജേഷ് രവീന്ദ്രന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

2006 ഐഎഫ്എസ് ബാച്ചിലെ കെ വിജയാനന്ദന്‍, ആര്‍ കമലാഹര്‍, പിപി പ്രമോദ് എന്നിവരെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

Exit mobile version