കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പോലെയാണ് പൗരത്യ നിയമത്തിനെതിരെ ഉയരുന്ന സമരം, അക്ഷരാര്‍ത്ഥത്തില്‍ ഇത് ഒരു ദേശവിരുദ്ധ സമരം തന്നെയാണ്; എപി അബ്ദുള്ളക്കുട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായ രീതിയില്‍ നുണപ്രചാരണം നടക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു

തിരുവനന്തപുരം: കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പോലെയാണ് പൗരത്യ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായ രീതിയില്‍ നുണപ്രചാരണം നടക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സ്വാശ്രയ കോളേജ് വേണ്ടെന്ന് പറഞ്ഞ് അനാവശ്യ സമരം നടത്തിയിരുന്നു. സംഭവത്തില്‍ കൂത്തുപറമ്പില്‍ അഞ്ച് പേരെ കൊലക്ക് കൊടുത്തത് പോലെയാണ് മംഗലാപുരം ഉള്‍പ്പടെ വിവിധ ഭാഗങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന സമരമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. അക്ഷരാര്‍ത്ഥത്തില്‍ ഇത് ഒരു ദേശവിരുദ്ധ സമരമാണെന്നും സംഘടിതമായ നുണ പ്രചാരണവും ഇതിലൂടെ നടത്തുന്നുണ്ടെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ നിലപാട് അദ്ദേഹത്തിന്റെ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നിര്‍ത്താതെ പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്.

Exit mobile version