മരട് ഫ്‌ളാറ്റുകള്‍ ജനുവരി 11ന് തകര്‍ക്കും: സ്‌ഫോടന സമയം നിശ്ചയിച്ചു, ആദ്യം ഹോളിഫെയ്ത്തില്‍; 95 കോടിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ

കൊച്ചി: മരടില്‍ ഹൈക്കോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റുകളിലെ സ്‌ഫോടന സമയം നിശ്ചയിച്ചു. ജനുവരി 11ന് രാവിലെ 11 മണിക്ക് എച്ച്ടുഒ ഫ്‌ലാറ്റില്‍ ആദ്യ സ്‌ഫോടനം നടക്കും. 11.30ന് ആല്‍ഫാ സെറീനിലും 12ന് രാവിലെ 11 മണിക്ക് ജെയിന്‍ ഫ്‌ലാറ്റും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും പൊളിക്കും. ഇതുമായി ബന്ധപ്പെട്ട് സബ്കളക്ടര്‍ ഉത്തരവിറക്കി.

നാല് ഫ്‌ലാറ്റുകള്‍ക്കുമായി 95 കോടിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ആല്‍ഫയുടെ ഇരട്ട കെട്ടിടങ്ങളുടെ സമീപത്തുള്ളവര്‍ക്ക് 50 കോടിയുടെ ഇന്‍ഷൂറന്‍സ് ആനുകൂല്യം കിട്ടും. ഹോളിഫെയ്ത്തിന് 25 കോടിയും ജെയ്‌നിനും ഗോള്‍ഡന്‍ കായലോരത്തിനും 10 കോടിയും ലഭിക്കും.

ഫ്ളാറ്റുകള്‍ പൊളിക്കുന്ന നാല്മണിക്കൂര്‍ സമയത്തേക്ക് തൊട്ടടുത്ത താമസക്കാരെ മാറ്റിത്താമസിപ്പിക്കാനും ധാരണയായിട്ടുണ്ട്.

Exit mobile version