ജനിച്ച് മൂന്നാം നാള്‍ വാല്‍വിന് തകരാര്‍; മുതിര്‍ന്നയാളെ ബെഡില്‍ ബെല്‍റ്റിട്ട് കിടത്തി മടിയില്‍ കുട്ടിയെ വെച്ചു! ആംബുലന്‍സ് ചീറിപാഞ്ഞു ‘കുഞ്ഞുജീവന്‍ തിരിച്ചുപിടിക്കാന്‍’

കഴിഞ്ഞ ദിവസം രാത്രി 7ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പുറപ്പെട്ടത്.

തൃശൂര്‍: ജനിച്ച് മൂന്നാം നാള്‍ വാല്‍വിന് മാരകമായ തകരാര്‍ സംഭവിച്ച കുഞ്ഞിനെയും എടുത്ത് തിരുവനന്തപുരത്തേയ്ക്ക് കുതിച്ചു. മണിക്കൂറുകള്‍ മിനിറ്റുകളായ നിമിഷങ്ങളായിരുന്നു അത്. ഹൃദയവാല്‍വിലെ തകരാര്‍ മൂലം ജീവന്‍ അപകടത്തിലാകുമെന്ന സ്ഥിതി വന്നതോടെയാണു കുരുന്നുജീവനും കൈയ്യില്‍പിടിച്ച് ആംബുലന്‍സ് ജീവനക്കാര്‍ പാഞ്ഞത്.

ഷൊര്‍ണൂര്‍ കല്ലിപ്പാടം ഹരിഭവനിലെ സതി സതീശന്‍ ദമ്പതികളുടെ കുഞ്ഞിനാണു ഹൃദയവാല്‍വിലെ തകരാര്‍ വിനയായത്. കഴിഞ്ഞ ദിവസം രാത്രി 7ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പുറപ്പെട്ടത്. മുതിര്‍ന്നയാളെ ആംബുലന്‍സ് ബെഡില്‍ ബെല്‍റ്റിട്ടു കിടത്തി മടിയില്‍ കുട്ടിയെ വച്ചായിരുന്നു വാഹനം ചീറി പാഞ്ഞത്.

ഏവരുടെയും മനസില്‍ ആശങ്ക നിറഞ്ഞതും പ്രത്യാശയുടെയും നിമിഷങ്ങളായിരുന്നു. പ്രത്യേകമായി വഴിയൊരുക്കാന്‍ പോലീസ് പ്രധാന ജംഗ്ഷനുകളില്‍ അണിനിരന്നു. സിഎന്‍ ബാലകൃഷ്ണന്‍ സപ്തതി ആംബുലന്‍സാണ് രക്ഷാദൗത്യം ഏറ്റെടുത്തത്. ആംബുലന്‍സ് സംഘടനയായ ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷനും ഗതാഗത സൗകര്യമൊരുക്കാന്‍ സഹായിച്ചു.

Exit mobile version