ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ മലയാള സിനിമ പ്രവര്‍ത്തകരും; പ്രതിഷേധസ്വരമുയര്‍ത്തി കൊച്ചിയില്‍ ലോങ് മാര്‍ച്ച്

സംവിധായകന്‍ കമല്‍, റിമ കല്ലിങ്കല്‍, ഷേയ്ന്‍ നിഗം, രഞ്ജിനി ഹരിദാസ്, ഗീതു മോഹന്‍ദാസ്, തുടങ്ങി ചലച്ചിത്രരംഗത്തുള്ള നിരവധി പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ ഭാഗമാകും

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിലും പ്രതിഷേധം ഉയരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് ലോങ് മാര്‍ച്ച് ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് കൊച്ചി ഷിപ്പിയാര്‍ഡിലേക്കാണ് മാര്‍ച്ച് പുരോഗമിക്കുന്നത്.

രാജേന്ദ്ര മൈതാനത്ത് നിന്ന് ചലച്ചിത്ര പ്രവര്‍ത്തരുടെ മാര്‍ച്ച് ഉടന്‍ ആരംഭിക്കും. സംവിധായകന്‍ കമല്‍, റിമ കല്ലിങ്കല്‍, ഷേയ്ന്‍ നിഗം, രഞ്ജിനി ഹരിദാസ്, ഗീതു മോഹന്‍ദാസ്, തുടങ്ങി ചലച്ചിത്രരംഗത്തുള്ള നിരവധി പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ ഭാഗമാകും.

ഫോര്‍ട്ട് കൊച്ചിയിലേക്കാണ് മാര്‍ച്ച് നടക്കുന്നത്. മറ്റ് പ്രതിഷേധ പരിപാടികളെല്ലാം ഫോര്‍ട്ട് കൊച്ചിയില്‍ നടക്കും. ഒറ്റയ്ക്കല്ല ഒറ്റക്കെട്ടാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച്. വിവിധ രാഷ്ട്രീയ നേതാക്കന്മാരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കു ചേരാനായി എത്തിയിട്ടുണ്ട്.

Exit mobile version