പൗരത്വ നിയമഭേദഗതി കോണ്‍ഗ്രസിന്റെ വാഗ്ദാനം തന്നെയായിരുന്നു; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി കോണ്‍ഗ്രസിന്റെ വാഗ്ദാനമായിരുന്നുവെന്ന തന്റെ നിലപാടില്‍ ഉറച്ച് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയതോടെ ഗവര്‍ണര്‍ക്കെതിരെ യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ആരിഫ് ഖാന്‍ വ്യക്തമാക്കിയത്.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. എതിര്‍പ്പുകള്‍ തന്റെ അഭിപ്രായത്തെ മാറ്റില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.എന്നാല്‍ ഗവര്‍ണറുടെ നിലപാടിനെ യുഡിഎഫ് നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനയെ സംരക്ഷിക്കുന്നില്ലെന്ന നിലപാടല്ല ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് യുഡിഎഫ് തിരിച്ചടിച്ചു.

ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവര്‍ണ്ണര്‍ പാലിക്കുന്നില്ലെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. വിവാദങ്ങളില്‍ ഗവര്‍ണ്ണര്‍ കക്ഷി ചേരുന്നത് ശരിയല്ലന്ന് പികെ കുഞ്ഞാലിക്കുട്ടിയും കുറ്റപ്പെടുത്തി. ദേശീയ പൗരത്വ നിയമഭേദഗതി ഗാന്ധിയും നെഹറുവും നല്‍കിയ വാഗ്ദാനമായിരുന്നുവെന്നായിരുന്നു ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന.

Exit mobile version