കുട്ടനാട്ടില്‍ മടവീഴ്ച; വീടുകള്‍ വെള്ളത്തിനടിയില്‍

വീടിനുള്ളില്‍ വരെ മലിന ജലം കെട്ടിനില്‍ക്കുമ്പോള്‍ കുടിവെള്ളക്ഷാമവും ഈ പ്രദേശത്ത് രൂക്ഷമാണ്

കുട്ടനാട്; കുട്ടനാട്ടില്‍ വ്യാപകമായ മടവീഴ്ചയെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. 20 ദിവസങ്ങളോളമായി വീടുകളില്‍ വെള്ളം കയറിയിട്ട്. ഇതിനാല്‍ 500 ല്‍ അധികം കുടുംബങ്ങളാണ് ദുതത്തിലായത്. കനകാശേരി പാടത്തെ മടവീഴ്ച്ചയെ തുടര്‍ന്നാണ് വെള്ളം കയറിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍ കനകാശേരി പാടത്ത് വീണ മട പിന്നീട് പുന്നസ്ഥാപിച്ചുവെങ്കിലും, അതേസ്ഥലത്ത് വീണ്ടും ആവര്‍ത്തിച്ച് ബണ്ട് തകര്‍ന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഈ മാസം ആദ്യത്തോടെ വീണ്ടും മടവീഴ്ച്ചയുണ്ടായി. കനകാശേരിയിലേയും, മീനപ്പള്ളിയിലേയും 500ലധികം വീടുകളില്‍ വെള്ളം കയറി ജനജീവിതം ദുരിതകയത്തിലായി. മട പുനസ്ഥാപിക്കാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല.

വെള്ളം വീടുകളില്‍ കെട്ടി നില്‍ക്കുന്നതിനാല്‍ 500 അധികം കുടുംബങ്ങളാണ് ദുരതകയത്തില്‍ കഴിയുന്നത്. വീടുകളില്‍ വെള്ളം കയറിയിട്ട് 20 ദിവസമാകുമ്പോഴും പ്രശ്ന പരിഹാരത്തിന് അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുന്നില്ല എന്നാണ് ആരോപണം. അതേസമയം വീടിനകത്തും പറമ്പിലുമുള്ള മലിനജലം കുട്ടനാട്ടില്‍ വലിയ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.

വീടിനുള്ളില്‍ വരെ മലിന ജലം കെട്ടിനില്‍ക്കുമ്പോള്‍ കുടിവെള്ളക്ഷാമവും ഈ പ്രദേശത്ത് രൂക്ഷമാണ്. അടുത്തടുത്തുകിടക്കുന്ന മൂന്ന് പാടങ്ങളില്‍ എവിടെ മടവീണാലും മൂന്ന് പാടവും പാടത്തിന്റെ ചിറകളില്‍ കഴിയുന്ന 500 ലധികം വീടുകളും മുങ്ങും.

Exit mobile version