കോഴിക്കോട് എബിവിപി റാലിയ്ക്കിടെ കൂവിവിളിച്ച പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കോഴിക്കോട് എബിവിപി നടത്തിയ പ്രകടനത്തിനെതിരെ കൂവിവിളിച്ച് പ്രതിഷേധിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കിഡ്‌സണ്‍ കോര്‍ണറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് എബിവിപി പ്രകടനം നടത്തിയിരുന്നു.

Exit mobile version