സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുത്; പൗരത്വ നിയമ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ പൗരത്വ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുതെന്ന് സൂസെപാക്യം പറഞ്ഞു. തിരുവനന്തപുരം ബിഷപ്പ് ഹൗസില്‍ നടന്ന പ്രസ് മീറ്റിലാണ് സൂസെപാക്യത്തിന്റെ വിമര്‍ശനം.

ജനാധിപത്യ രാജ്യത്തില്‍ ആരോടും വിഭാഗീയത കാട്ടരുത്. നിയമത്തിന് എതിരെയുള്ള പ്രതിഷേധം സാഹചര്യം വരുമ്പോള്‍ കേന്ദ്രത്തെ അറിയിക്കുമെന്നും സൂസെപാക്യം പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Exit mobile version