തിരക്കുകള്‍ മാറ്റിവെച്ച് അല്‍പസമയം നബിദിന റാലിയില്‍..! മതസൗഹാര്‍ദം വിളിച്ചോതി കടന്നപ്പള്ളി രാമചന്ദ്രന്‍; സോഷ്യല്‍ മീഡിയയില്‍ നിറകൈയ്യടി

കണ്ണൂര്‍: നന്മയുടെ പുതുവെളിച്ചം പകരാന്‍ ഇസ്ലാം മതവിശ്വാസികള്‍ നബിദിനം ആചരിക്കുന്നു. ഇതിലൂടെ മതസൗഹാര്‍ദം വിളിച്ചോതുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പ്രവാചകപ്പിറവി ആചരിച്ചപ്പോള്‍ ആ സൗഹാര്‍ദം അര്‍ത്ഥവത്താക്കുന്ന സംഭവം നടന്നു.

നബിദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നടന്ന സന്ദേശജാഥക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അതുവഴി കടന്നുപോയി എന്നാല്‍ തന്റെ തിരക്കുകള്‍ മാറ്റിവെച്ച് അല്‍പ സമയം റാലിയില്‍ പങ്കെടുത്ത് സൗഹാര്‍ദം പങ്കുവെച്ച ശേഷമാണ് മടങ്ങിയത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Exit mobile version