വീട്ടമ്മയെ ഇതര സംസ്ഥാന തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി

തൃശ്ശൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ വീട്ടമ്മയെ ആക്രമിച്ചതായി പരാതി. തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ എലത്തൊഴി സുന്ദരന്റെ ഭാര്യ ഷീലക്കാ( 52 )ണ് ഇതര സംസ്ഥാന തൊഴിലാളില്‍ നിന്നും പരിക്കേറ്റത്.

പരിക്കേറ്റ ഷീലയെ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തൊഴിലാളികള്‍ ഷീലയെ വടി കൊണ്ട് തലയ്ക്കും ശരീരത്തിലും അടിക്കയായിരുന്നു.

ഈ സമയത്ത് ഷീലയുടെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ബഹളവും ഷീലയുടെ നിലവിളിയും കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version