പ്ലാസ്റ്റിക് വിലക്ക്; സ്‌കൂളുകളില്‍ നിന്നും പാല്‍ കവര്‍ ശേഖരിക്കാന്‍ ഒരുങ്ങി മില്‍മ

ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് വിലക്ക് കര്‍ശനമാകുന്ന സാഹചര്യത്തിലാണ് തീരുമാനം

കോട്ടയം: സ്‌കൂളുകളില്‍ നിന്നും പാല്‍ കവര്‍ ശേഖരിക്കാന്‍ ഒരുങ്ങി മില്‍മ. വീടുകളില്‍ നിന്നും വൃത്തിയാക്കിയ പാല്‍ കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറുന്ന രീതിയിലാണ് പദ്ധതി. ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് വിലക്ക് കര്‍ശനമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇതുസംബന്ധിച്ച് മില്‍മ ഉടന്‍ വിദ്യാഭ്യാസവകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് ചെയര്‍മാന്‍ പിഎ ബാലന്‍ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ കവറുകള്‍ ശേഖരിക്കുക. വീടുകളില്‍നിന്ന് കുടുംബശ്രീ, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗിച്ചും കവര്‍ ശേഖരിക്കാന്‍ ക്ലീന്‍കേരള കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് വിലക്ക് കര്‍ശനമാകും. ഈ സാഹചര്യത്തിലാണ് മില്‍മയുടെ തീരുമാനം. കൂടാതെ പ്ലാസ്റ്റിക് സംസ്‌കരണം നേരിടാന്‍ മാസം രണ്ടുകോടി രൂപയാണ് മില്‍മ ചെലവഴിക്കുന്നത്.

Exit mobile version