കോവിഡ് പ്രതിരോധം: ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടിയിലധികം നല്‍കി മില്‍മ

തിരുവനന്തപുരം: കോവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി മില്‍മയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ കുടുംബം ഒരുകോടിയിലധികം രൂപ നല്‍കി. 1,04,50,024 രൂപ ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജുവിന് കൈമാറി.

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്റേയും മൂന്ന് മേഖലാ യൂണിയന്‍ ചെയര്‍മാന്‍മാരുടേയും ഒരുമാസത്തെ ഹോണറേറീയം, ജീവനക്കാരുടെ വിഹിതം, ഫെഡറേഷന്റെയും മേഖലാ യൂണിയനുകളുടേയും വിഹിതം, ഭരണസമിതി അംഗങ്ങളുടെ ഒരുമാസത്തെ സിറ്റിംഗ് ഫീസുമടക്കം 52,68,024 രൂപയും ക്ഷീരവികസന വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ക്ഷീരസംഘങ്ങളില്‍ നിന്നും മേഖലായൂണിയനുകള്‍ വഴി സംഭരിച്ച 51,82,000 രൂപയുമടക്കമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്റ്റര്‍, തിരുവനന്തപുരം മേഖലായൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, മലബാര്‍ മേഖലായൂണിയന്‍ ചെയര്‍മാന്‍ കെഎസ് മണി, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

Exit mobile version