സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; ഭര്‍ത്താവിനെതിരെ പരാതി

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു. പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്.

കൊല്ലം: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു. പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്.

വിദേശത്തുള്ള ഭര്‍ത്താവ് വീട് വിട്ടുപോകാന്‍ തന്നോട് ആവശ്യപ്പെട്ടതായും അതിനാല്‍ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയിരിക്കുകയാണെന്നും യുവതി പോലീസില്‍ പരാതി നല്‍കി.

കല്യാണസമയത്ത് ധരിച്ചിരുന്ന എല്ലാ ആഭരണങ്ങളും കുഞ്ഞിനുണ്ടായിരുന്ന എല്ലാ ആഭരണങ്ങളും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഊരിവാങ്ങിയെന്നും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും യുവതി പറയുന്നു.

മൂന്നു വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് പറഞ്ഞ് കരവാളൂര്‍ സ്വദേശിയായ സിജി ചന്ദ്രന്‍ യുവതിയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ എഞ്ചിനിയറല്ലെന്ന കാര്യം പിന്നീടാണ് യുവതിക്ക് മനസിലായത്. ഇതിന് ശേഷമാണ് സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാര്‍ പീഡനം തുടങ്ങിയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

രണ്ട് ദിവസം മുമ്പ് ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ തിരുവനന്തപുരത്തേക്ക് പോയി. യുവതിയോടും കുഞ്ഞിനോടും അടുത്ത വീട്ടില്‍ പോയി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഭര്‍ത്താവ് ഫോണില്‍ വിളിച്ച് സ്വന്തം വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാതെ ഇവര്‍ ഒടുവില്‍ ഗാന്ധി ഭവനില്‍ അഭയം തേടുകയായിരുന്നു.

Exit mobile version