വിലക്കയറ്റം: ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഉടമകള്‍

കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനായില്ലെങ്കില്‍ ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍.

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. അനിയന്ത്രിതമായ വിലക്കയറ്റംമൂലം ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകാത്ത സാഹചര്യമാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന കെഎച്ച്ആര്‍എ സക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

പതിനേഴാം തീയതി കൊച്ചിയില്‍ ചേരുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ഹോട്ടലുകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.

Exit mobile version