ആലപ്പുഴ: ജനങ്ങള്‍ക്ക് കൗതുകമുണര്‍ത്തി ആറ് കാലുകളുമായി ജനിച്ച ആട്ടിന്‍കുട്ടി. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് 7-ാം വാര്‍ഡ് കരിക്കാത്തറയില്‍ കുഞ്ചരം പള്ളിക്കു പടിഞ്ഞാറ് വശം സതീശന്റെ വീട്ടിലാണ് ഇന്നലെ ആറു കാലുള്ള ആട് ജനിച്ചത്.
ഇത്തരമൊരു ആട്ടിന്‍കുട്ടി ആദ്യമായാണെന്ന് ഏറെ നാളായി ആടുകളെ വളര്‍ത്തുന്ന സതീശനും കുടുംബവും പറയുന്നു. ഇതുവരേയും ആടിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല.
അതേസമയം, ആറ് കാലുള്ള ആട്ടിന്‍ കുട്ടിയെ കാണുവാന്‍ പ്രദേശത്ത് നിന്നും വിദ്യാര്‍ഥികളടക്കം നിരവധി ആളുകളാണ് സതീശന്റെ വീട്ടിലെത്തുന്നത്.