ട്രെയിന്‍ യാത്രയ്ക്ക് ആടിനും ടിക്കറ്റെടുത്ത് ടിടിഇയെ പോലും ഞെട്ടിച്ച് വീട്ടമ്മ: വൈറലായി വീഡിയോ

ചെന്നൈ: ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കണം, പക്ഷേ ചില അതിബുദ്ധിയുള്ളവര്‍ എങ്ങനെ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാം എന്താണ് ചിന്തിക്കാറുള്ളത്. അതിനിടെ ഒരു രസകരമായ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ട്രെയിന്‍ കയറാന്‍ തന്റെ അരുമയായ ആടിനും ടിക്കറ്റ് എടുത്ത അമ്മയാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ടിടിഇ ടിക്കറ്റ് പരിശോധിക്കാന്‍ എത്തിയപ്പോള്‍ രണ്ട് ടിക്കറ്റും അവര്‍ കാണിക്കുന്നുണ്ട്.
ആടിനും ടിക്കറ്റെടുത്തിട്ടുണ്ടോ എന്ന് ടിടിഇ ചോദിക്കുമ്പോള്‍ അതെ എന്ന് പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അവര്‍ രണ്ടാമതൊരു ടിക്കറ്റ് ഉയര്‍ത്തിക്കാട്ടുന്നതും വീഡിയോയില്‍ കാണാം. ടിടിഇ പോലും അമ്പരന്നുപോയ നിമിഷമായിരുന്നു അത്.

എക്സില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറിയത്.
ആ അമ്മയുടെ നിഷ്‌കളങ്കതയും ലാളിത്യവും കാണുന്നവരില്‍ ചിരി നിറയ്ക്കുന്നുണ്ട്.
ആടിനെ തന്റെ വീട്ടിലെ അംഗത്തെപ്പേലെ കാണുന്നതിനാലാണ് ടിക്കറ്റെടുത്തതെന്നാണ് കമന്റുകള്‍ നിറയുന്നത്.

Exit mobile version