പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനം; പ്രതിമാസം ഒരുകോടി 44 ലക്ഷം രൂപയ്ക്ക് കേരളാ പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു

തിരുവനന്തപുരം: പ്രകൃതിക്ഷോഭ രക്ഷാ പ്രവര്‍ത്തനത്തിനും നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരളാ പോലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. ഇതുസംബന്ധിച്ച് പവന്‍ ഹാന്‍സെന്ന കമ്പനിയുമായി ധാരണയായി.

ഒരുകോടി 44 ലക്ഷം രൂപയാണ് വാടകയായി പ്രതിമാസം അടയ്‌ക്കേണ്ടത്. പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകക്കെടുന്നത്. പ്രതിമാസം 20 മണിക്കൂര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഇതിനായി ഉപയോഗിക്കും.

ഇതുസംബന്ധിച്ച് ഡിസംബര്‍ 10 ന് ധാരണാപത്രം ഒപ്പിടും. പ്രളയകാലത്ത് ഹെലികോപ്റ്ററിന്റെ അപര്യാപ്ത രക്ഷാപ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഈ സാഹചര്യം എല്ലാം മുന്നില്‍ കണ്ടാണ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്.

Exit mobile version