കേരളത്തിലെ വിവിധ ജില്ലകളില്‍ 60 ഓളം മോഷണം നടത്തി; ഒടുവില്‍ തമിഴ്‌നാട് സ്വദേശിയെ ‘വലയില്‍ വീഴ്ത്തി’ പോലീസ്

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി അറുപതോളം മോഷണങ്ങള്‍ നടത്തിയ പ്രതി പോലീസ് പിടിയില്‍.

തൃശ്ശൂര്‍: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി അറുപതോളം മോഷണങ്ങള്‍ നടത്തിയ പ്രതി പോലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ ശരവണന്‍ ആണ് പോലീസിന്റെ പിടിയിലായത്.

തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശരവണനെ പിടികൂടിയത്. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്നായി ഇയാള്‍ 60 ഓളം മോഷണക്കേസുകളില്‍ പ്രതിയാണ്.

കൊലപാതക കേസുകളിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2000 ഇല്‍ ഭാര്യ പിതാവിനെയും അയല്‍ വീട്ടിലെ പെണ്‍കുട്ടിയെയും പ്രസാദത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷം ശരവണന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version