അറുപതാമത് സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; കലാകിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും പാലക്കാടും കണ്ണൂരും

നിലവില്‍ 845 പോയിന്റുമായി പാലക്കാടാണ് മുന്നില്‍

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഇത്തവണ കലാകിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും പാലക്കാടും കണ്ണൂരുമാണ് രംഗത്ത്. നിലവില്‍ 845 പോയിന്റുമായി പാലക്കാടാണ് മുന്നില്‍. തൊട്ടു പിന്നാലെ 844 പോയിന്റുമായി കണ്ണൂരും കോഴിക്കോടുമുണ്ട്.

ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ആണ് ഉദ്ഘാടനം ചെയ്യുക. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തും.

നാടോടിനൃത്തം, മാര്‍ഗംകളി, ഇംഗ്ലീഷ് സ്‌കിറ്റ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് ഇന്ന് വേദികളില്‍ അരങ്ങേറുന്നത്. അവസാന ദിനവും, ഞായറാഴ്ച ആയതിനാലും കാണികളുടെ വന്‍ തിരക്കാണ് കലോത്സവ വേദികളില്‍.

Exit mobile version