മരണപ്പെട്ട നീലിമയ്ക്ക് ആദരാഞ്ജലികള്‍! ആതിര ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; ഭാര്യയുടെ ഫോട്ടോ തെറ്റായി പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ച് യുവാവ്

മലപ്പുറം: കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചുവെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന ചിത്രം തന്റെ ഭാര്യ ആതിരയുടേതാണെന്ന് വ്യക്തമാക്കി ഭര്‍ത്താവ് ജിജി മോഹന്‍. തെറ്റായ വിവരങ്ങളാണ് പ്രചരിക്കപ്പെടുന്നത്, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ളതല്ല നവ മാധ്യമമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മരണപ്പെട്ട നീലിമ എന്ന പെണ്‍കുട്ടിക്ക് ആദരാഞ്ജലികള്‍. മുദ്രാവാക്യം വിളിക്കുന്നത് ആതിര ആണ്. അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എന്ന് ജിജി മോഹന്‍.. മരിക്കാത്ത ആതിരയുടെ മരിക്കാത്ത ഭര്‍ത്താവ്- ഫേസ്ബുക്കില്‍ കുറിച്ചു.

ശനിയാഴ്ച കോട്ടയം തലയോലപ്പറമ്പിലുണ്ടായ അപകടത്തിലാണ്
നീലിമ (27) എന്ന യുവതി മരിച്ചത്. എന്നാല്‍ നീലിമയുടെ ചിത്രത്തോടൊപ്പം ആതിരയുടെ ചിത്രവും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചത്. പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് ചക്കു കുഴികരോട്ട് ബിനീഷ് പരുക്കുകളോടെ ചികിത്സയിലാണ്.

വനിതാ മതിലിന് അഭിവാദ്യം അര്‍പ്പിച്ച് കൈക്കുഞ്ഞുമായി മുദ്രാവാക്യം വിളിക്കുന്ന
ആതിരയുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ് ആതിര. തലയോലപ്പറമ്പിലുണ്ടായ അപകടത്തിലാണ് ചിത്രത്തിലുള്ള നീലിമ മരിച്ചത്.

Exit mobile version