പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: സര്‍വജന സ്‌കൂള്‍ കെട്ടിടം ഉടന്‍ പൊളിയ്ക്കും: അധ്യാപകരെ സ്ഥലം മാറ്റാനും തീരുമാനം

കല്പറ്റ: ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരണപ്പെട്ട ബത്തേരിയിലെ സര്‍വജന സ്‌കൂള്‍ കെട്ടിടം ഉടന്‍ പൊളിയ്ക്കും. കൂടാതെ അധ്യാപകരെ സ്ഥലം മാറ്റും. ഞായറാഴ്ച വൈകിട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

സ്‌കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കി. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് ചൊവ്വാഴ്ച ക്ലാസുകള്‍ ആരംഭിക്കും. എല്ലാ കുട്ടികള്‍ക്കും കൗണ്‍സിലിങ് നല്‍കും.

കുട്ടിക്ക് പാമ്പ് കടിയേറ്റ ക്ലാസ്മുറി ഉള്‍പ്പെട്ട കെട്ടിടം പൊളിക്കും. പുതിയ കെട്ടിടത്തിനുളള എസ്റ്റിമേറ്റ് നഗരസഭ ഉടന്‍ സമര്‍പ്പിക്കും.

അതേസമയം, മരിച്ച ഷെഹല ഷെറിന്റെ സഹപാഠികളെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുയര്‍ന്നു. ഷെഹലയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ മൊഴി നല്‍കിയതിനാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്.

Exit mobile version