മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങള്‍ ബാധിക്കില്ല; കേരളത്തില്‍ എന്‍സിപി-ഇടതുപക്ഷ രാഷ്ട്രീയം തുടരുമെന്ന് എകെ ശശീന്ദ്രന്‍

മുഖ്യമന്ത്രിയ്‌ക്കൊപ്പം ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി ദുബായില്‍ എത്തിയത്.

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങള്‍ കേരളത്തെ ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗത മന്ത്രിയുമായ എകെ ശശീന്ദ്രന്‍. കേരളത്തില്‍ എന്‍സിപി ഇടതുപക്ഷ രാഷ്ട്രീയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രിയ്‌ക്കൊപ്പം ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി ദുബായില്‍ എത്തിയത്. മഹാരാഷ്ട്രയില്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാടുമായി കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒട്ടും യോജിപ്പില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിലെ എന്‍സിപി എന്നും സ്വീകരിച്ചിട്ടുള്ളത്.

അത് ഇനിയും തുടരുക തന്നെ ചെയ്യും. നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ഇപ്പോഴത്തെ രാഷ്ട്രീയവുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഏറെ നാള്‍ നീണ്ട നാടകീയതയ്ക്ക് ഒടുവില്‍ ഇന്ന് മഹാരാഷ്ട്രയില്‍ എന്‍സിപി-ബിജെപി സംഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

Exit mobile version