‘വയനാട്ടിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വയ്ക്കും’ : വനം മന്ത്രി എ കെ ശശീന്ദ്രന്‍

മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.

വയനാട്: മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കുമെന്നും, കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ എടുക്കാന്‍ സാധിക്കുന്നില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പടമലയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. രാവിലെ നാലര മണിയോടെയാണ് താന്നിക്കല്‍ മേഖലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കണ്ടത്. വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ആനയെ തുരത്താനുള്ള ശ്രമം നടക്കുകയായിരുന്നു. 6:30 ഓടെ കുറുക്കന്മൂല ഭാഗത്തും 7 മണിയോടെയാണ് പടമലയിലുമെത്തി. ഇതിനിടെ അജീഷ് ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

ALSO READ ആക്രമിച്ചത് കാട്ടാനയായ ബേലൂർ മക്‌ന; മാനന്തവാടിയിൽ ജനകീയ ഹർത്താൽ, നിരോധനാജ്ഞ പ്രഖ്യാപിച്ചു

പിന്നാലെ പാഞ്ഞെത്തിയ ആന വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Exit mobile version