ഓണ്‍ ചെയ്തു വച്ചിരുന്ന ടിവി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; നാശനഷ്ടം, സംഭവം കൊല്ലത്ത്

പരവൂര്‍ പൂതക്കുളം വേപ്പിന്‍മൂട് തുണ്ടുവിള വീട്ടില്‍ കമലയമ്മയുടെ വീടാണ് ഇന്നു രാവിലെ എട്ടേമുക്കാലോടെ കത്തി നശിച്ചത്

കൊല്ലം: കൊല്ലത്ത് ടിവി പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. പരവൂര്‍ പൂതക്കുളം വേപ്പിന്‍മൂട് തുണ്ടുവിള വീട്ടില്‍ കമലയമ്മയുടെ വീടാണ് ഇന്നു രാവിലെ എട്ടേമുക്കാലോടെ കത്തി നശിച്ചത്. ഓണ്‍ ചെയ്തു വച്ചിരുന്ന ടിവിയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം നടന്നത്. സംഭവ സമയം കമലയമ്മയും മകന്‍ വിനോദും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നത്.

ടിവി കണ്ടു കൊണ്ടിരിക്കെ, വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ടു ഓടിക്കൂടി നാട്ടുകാര്‍ വെള്ളമൊഴിച്ചു തീ കെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് അഗ്നിരക്ഷ സേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേന വീട്ടിലെ തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് സേന അറിയിച്ചു. ടിവി സ്ഥാപിച്ചിരുന്ന മുറിയിലെ മേല്‍ക്കൂരയുടെ കഴുക്കോലുകള്‍, മേശ, കട്ടില്‍, കസേര തുടങ്ങിയവയെല്ലാം കത്തിനശിച്ചു.

Exit mobile version