ഏറ്റുമാനൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്

ഏറ്റുമാനൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. അപകടത്തില്‍ ട്രാവലറിലുണ്ടായിരുന്ന ഏഴ് അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ

കോട്ടയം: ഏറ്റുമാനൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. അപകടത്തില്‍ ട്രാവലറിലുണ്ടായിരുന്ന ഏഴ് അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. വണ്ടി ഓടിച്ച ഡ്രൈവറടക്കമുള്ള ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

കോട്ടയത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുമായാണ് ടെംപോ ട്രാവലര്‍ കൂട്ടിയിടിച്ചത്. എതിര്‍ദിശയില്‍ നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ്സ് ടെംപോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ പകുതിയോളം ഭാഗം പൂര്‍ണമായും തകര്‍ന്നു.

വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മന്ത്രി വിഎസ് സുനില്‍കുമാറും പരിസരത്തുണ്ടായിരുന്നു. അദ്ദേഹവും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version