മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡെങ്കിപ്പനി ബാധിച്ച് അനന്തപുരി ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പനി ബാധിച്ച് വിശ്രമത്തിലായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി എത്തിയിരുന്നില്ല. പനി കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്തുകയായിരുന്നു. ഇതിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version