കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

ഇയാള്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ കക്കട്ടിലെ മൊയ്യൊത്തും ചാലില്‍ ദാമു(47)വിനെയാണ് ഓഫീസില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 6.45നാണ് ദാമുവിനെ അമ്പലകുളങ്ങരയിലെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം നിലയിലുള്ള കോണ്‍ഗ്രസ് ഓഫീസിന്റെ ഹാളിലാണ് തൂങ്ങി മരിച്ചത്.

ഇയാള്‍ക്ക് കട ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂലി പണിക്കാരനായ ദാമോദരന് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്.

Exit mobile version