ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസ്; താല്‍ക്കാലിക ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസിക്ക് നിയമിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സീസണില്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്താന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസിക്ക് നിയമിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

പിഎസ്സി ലിസ്റ്റില്‍ നിന്ന് 1386 ഡ്രൈവര്‍മാരെ താല്‍ക്കാലികമായി നിയമിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഡ്രൈവര്‍മാരെ ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. പരിചയ സമ്പന്നരായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്ന 504 ബസുകള്‍ക്കായാണ് പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ നിയമിക്കുന്നത്.

സീസണ്‍ ആയ നവംബര്‍ 16 മുതല്‍ 2020 ജനുവരി 31 വരെ താല്‍ക്കാലികമായി നിയമനം മതിയെന്നും കോടതി വ്യക്തമാക്കി.

Exit mobile version