കുറച്ച് കഷ്ടപ്പെട്ടാല്‍ എന്താ, ബീച്ച് വൃത്തിയായില്ലേ; കാറ്റ് കൊളളാന്‍ എത്തിയ വിദേശികള്‍ ബീച്ചിലെ മാലിന്യവും നീക്കം ചെയ്തു

ധാരാളം വിനോദ സഞ്ചാരികള്‍ എത്തിച്ചേരാറുള്ള സ്ഥലമാണ് മുക്കം ബീച്ച്. വൈകുന്നേരങ്ങളിലെല്ലാം നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരാര്‍. സാധാരണയായി സഞ്ചാരികള്‍ ബീച്ചില്‍ കുറച്ച് സമയം ചിലവഴിച്ച് മടങ്ങുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം കടല്‍ തീരത്ത് കാറ്റ് കൊള്ളാന്‍ എത്തിയ വിദേശികളുടെ ശ്രദ്ധയില്‍പ്പെട്ടത് ബീച്ച് നിറയെ ചിതറി കിടക്കുന്ന മാലിന്യമാണ്. ഇത് കണ്ട സഞ്ചാരികള്‍ വെറുതെയങ്ങ് മടങ്ങാന്‍ തെയാറായില്ല. ബീച്ചിലെ മാലിന്യം നീക്കം ചെയ്ത ശേഷമാണ് ഇവര്‍ മടങ്ങിയത്.

ബീച്ചില്‍ എത്തിയ വിദേശികളുടെ ശ്രദ്ധയിപ്പെട്ടത് ചിതറി കിടക്കുന്ന മാലിന്യമാണ്. പിന്നെ അവര്‍ ഒന്നും നോക്കിയില്ല, കുടുംബസമ്മേതം ഇറങ്ങി മാലിന്യം നീക്കം ചെയാന്‍ തീരുമാനിച്ചു. ബീച്ചിന്റെ ഓരോ ഭാഗത്ത് അടിഞ്ഞു കിടക്കുന്ന ചപ്പും ചവറും അവര്‍ നീക്കം ചെയ്ത് ബീച്ച് വൃത്തിയാക്കി.

ആയുര്‍വ്വേദ ചികിത്സയ്ക്കായി ബെല്‍ജിയത്തില്‍ നിന്നു എത്തിയവരാണ് ഇവര്‍. വൈകുന്നേരം പൊഴിക്കര മുക്കം ബീച്ചില്‍ കാറ്റ് കൊള്ളാനിറങ്ങാറുണ്ട്. മാലിന്യം നിറഞ്ഞ ബീച്ച് കണ്ടിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞ് മടങ്ങാന്‍ വിദേശികള്‍ തയാറായില്ല. പത്തു പേരടങ്ങുന്ന സംഘം രണ്ടു മണിക്കൂറുകൊണ്ട് കടപ്പുറമങ്ങ് വൃത്തിയാക്കി. വിദേശികളൊടൊപ്പം ചില നാട്ടുകാരും ചേര്‍ന്നു എന്നതാണ് മറ്റൊരു കാര്യം. മറ്റു ചിലര്‍ പതിവു പേലെ ശുചീകരണ പ്രവര്‍ത്തനം നോക്കി നിന്നു. ഇതില്‍ ചിലര്‍ ആവട്ടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കാറ്റ് കൊള്ളാന്‍ എത്തിയ വിദേശികളുടെ ഈ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി.

Exit mobile version