പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ഇന്ന് കണ്ണൂരില്‍ എത്തും

ബുധനാഴ്ച രാവിലെ എട്ട് മണിക്ക് അക്കാദമിയുടെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് നാവിക അക്കാദമിക്ക് സമര്‍പ്പിക്കും

കണ്ണൂര്‍: രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ഇന്ന് കണ്ണൂരിലെത്തും. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഇന്ന് വൈകീട്ട് 4.30ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നാവിക അക്കാദമിയില്‍ എത്തും.

ബുധനാഴ്ച രാവിലെ എട്ട് മണിക്ക് അക്കാദമിയുടെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് നാവിക അക്കാദമിക്ക് സമര്‍പ്പിക്കും. 10.15-ന് മുതിര്‍ന്ന ഓഫീസര്‍മാരുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 11.35-ന് അദ്ദേഹം തിരിച്ച് ഡല്‍ഹിയിലേക്ക് പോകും.

Exit mobile version