മകരജ്യോതി പുരസ്‌കാരം കെ സുരേന്ദ്രന്; പുരസ്‌കാരം നേടികൊടുത്തത് സമര മുഖത്ത് നല്‍കിയ സംഭാവനകള്‍

അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരം. ശബരിമല ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും സമരമുഖത്ത് നിന്ന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സുരേന്ദ്രന്‍ പുരസ്‌കാരത്തിന് അര്‍ഹനായതെന്ന് ഭാരവാഹികള്‍ പറയുന്നു.

അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ വെച്ച് പുരസ്‌കാരം കെ സുരേന്ദ്രന് നല്‍കും. ശബരിമല യുവതീ പ്രവേശന വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ തമ്പടിച്ച നേതാക്കളില്‍ ഒരാളായിരുന്നു കെ സുരേന്ദ്രന്‍. നിരോധനാജ്ഞ ലംഘിച്ചതിന് കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഭാരതീയ ഹിന്ദു ആചാര്യ സഭ സംസ്ഥാന അധ്യക്ഷന്‍ മകയിരം തിരുനാള്‍ കേരള വര്‍മ്മ, ദേശീയ ഉപാധ്യക്ഷന്‍ ശ്രീരംഗം സരുണ്‍ മോഹനര്‍, ദേശീയ ജനറല്‍ സെക്രട്ടറി ഹരിപ്രസാദ് വെച്ചൂച്ചിറ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജനാര്‍ദ്ദനന്‍പോറ്റി, സുജിത്ത് നാരായണന്‍ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

Exit mobile version