റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇനിമുതല്‍ ഷൊര്‍ണൂര്‍ വരെ

ഇന്ന് മുതല്‍ 24 വരെയാണ് കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നിയന്ത്രണം

തിരുവനന്തപുരം: മുളങ്കുന്നത്തുകാവ്- തൃശൂര്‍ സെക്ഷനില്‍ സുരക്ഷാ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16337) ഇനിമുതല്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

ഇന്ന് മുതല്‍ 24 വരെയാണ് കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നിയന്ത്രണം. മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് ഇന്ന് മുതല്‍ 24 വരെ ഷൊര്‍ണൂര്‍ വള്ളത്തോള്‍ നഗറില്‍ 35 മിനുട്ട് നിര്‍ത്തിയിടും.

മധുര ഡിവിഷനില്‍ പാളം പണി നടക്കുന്നതിനാല്‍ ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് വൈകിയോടും. ഈ മാസം 30 വരെ ആ ഡിവിഷനിലെ യാത്രയ്ക്കിടയില്‍ രണ്ടേകാല്‍ മണിക്കൂര്‍ നിര്‍ത്തിയിടുമെന്ന് റെയില്‍വേ അറിയിച്ചു.

Exit mobile version