കനത്ത സുരക്ഷയില്‍ ശബരിമല നട ഇന്ന് തുറക്കും

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമല നട ഇന്ന് തുറക്കും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ശബരിമല നട തുറക്കുന്നത്. വൈകീട്ട് അഞ്ച് മണിക്ക് നടതുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല.

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമല നട ഇന്ന് തുറക്കും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ശബരിമല നട തുറക്കുന്നത്. വൈകീട്ട് അഞ്ച് മണിക്ക് നടതുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല.

വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തി പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുന്ന തീര്‍ത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും. വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്‌മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും. നെയ്യ് വിളക്ക് തെളിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും.

സന്നിധാനത്ത് എത്തുന്ന എല്ലാവര്‍ക്കും ദേവസ്വംബോര്‍ഡ് അന്നദാനം നല്‍കും. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. പമ്പ, നിലക്കല്‍, ഏരുമേലി എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ നേരിട്ട് വിലയിരുത്തി.

സുരക്ഷ കണക്കിലെടുത്ത് അഞ്ച് സെക്ടറുകളായി തിരിച്ച് പതിനായിരം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കൂടാതെ വനമേഖലയിലും പ്രത്യേക നിരീക്ഷണം ഉണ്ടാകും. പരമ്പാരഗത കാനനപാതകള്‍ വഴിതീര്‍ത്ഥാടകരെ കയറ്റിവിടുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസുകള്‍ തുടങ്ങി. പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും ആരംഭിച്ചു.

Exit mobile version