മഴയില്‍ കുതിര്‍ന്ന് മിനുസമേറിയ റോഡില്‍ വീണു, യുവാവും ബൈക്കും തെന്നി നീങ്ങിയത് മീറ്ററുകളോളം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

മഴയില്‍ കുതിര്‍ന്ന് മിനുസമേറിയ റോഡില്‍ വീണ് ബൈക്കില്‍ തെന്നി നീങ്ങുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മീറ്ററോളം തെന്നിനീങ്ങിയ യുവാവ് തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

അപകടത്തിന് ശേഷമുള്ള യുവാവിന്റെ പ്രതികരണമാണ് വീഡിയോയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. റോഡിലൂടെ ബൈക്കില്‍ തെന്നി നീങ്ങിയ യുവാവ് ഒന്നും സംഭവിക്കാത്തത് പോലെ എഴുന്നേറ്റ് ബൈക്കും ഓടിച്ച് പോവുകയായിരുന്നു

മുന്നില്‍ മറ്റൊരു വാഹനം ഉണ്ടായിരുന്നെങ്കിലും അതില്‍ ഇടിക്കാതെ തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. എതിര്‍ ദിശയില്‍ നിന്നും മറ്റ് വാഹനങ്ങളൊന്നും വരാതിരുന്നതും ഹെല്‍മറ്റ് വച്ചതും യുവാവിനെ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി.

Exit mobile version