ശ്രീകൃഷ്ണന് സമ്മാനം വെടിയുണ്ട! ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി

തൃശ്ശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. ഭണ്ഡാരം തുറന്ന് ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട കിട്ടിയത്.

നാലമ്പലത്തിനകത്തെ ഭണ്ഡാരത്തില്‍ നിന്നുമാണ് വെടിയുണ്ട കണ്ടെത്തിയത്. 9 എംഎ പിസ്റ്റലില്‍ ഉപയോഗിക്കുന്ന ഉണ്ടയാണ് കണ്ടെത്തിയത്.

വിവരം ദേവസ്വം അധികൃതര്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിനെ അറിയിച്ചു. വെടിയുണ്ട കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version