ട്രെയിന്‍ യാത്രയ്ക്കിടെ പീഡന ശ്രമം: മലയാളി യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി യുവതി

ബംഗളൂരു: ട്രെയിന്‍ യാത്രയ്ക്കിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടി. കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസിലാണ് സംഭവം. സംഭവത്തില്‍ ബംഗളൂരുവില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവായ സുനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരുവില്‍ ജോലി ചെയ്യുന്ന 28കാരിയാണ് പരാതിക്കാരി. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ബംഗളൂരു കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ നവംബര്‍ ആറിന് കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസില്‍ സേലത്തിനും തിരുപ്പത്തൂരിനും ഇടയിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ബംഗളൂരു സ്വദേശിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവാണ് പിടിയിലായത്. യുവാവിനെ പിന്തുടര്‍ന്ന് പിടിച്ച് യുവതി പോലീസിന് കൈമാറുകയായിരുന്നു.

Exit mobile version