പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കോട്ടയം: പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കിടങ്ങൂര്‍ കാവാലിപ്പുഴക്കടവ് മിനി ബീച്ചിലാണ് സംഭവം. അതിരമ്പുഴ കോട്ടമുറി താന്നിക്കല്‍ ഷിയാസിന്റെ മകന്‍ ആഷിക്ക് ഷിയാസ് (16) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം കാവാലിപ്പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ആഷിഖ്. നദിക്ക് കുറുകെ നീന്തുന്നതിനിടെ ആഷിഖ് ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പാലായില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Exit mobile version