തികച്ചും വേദനാജനകവും ദുഃഖകരവുമാണ് ബാബരി വിധി; ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: തികച്ചും വേദനാജനകവും ദുഃഖകരവുമാണ് ബാബരി വിധിയെന്ന് ജമാഅത്തെ ഇസ്ലാമി. സുപ്രീംകോടതി വിധി മാനിക്കണമെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീര്‍ എംഐ അബ്ദുള്‍ അസീസ് വ്യക്തമാക്കി.

കോടതി വിധി മാനിക്കുന്നതായും നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അമീര്‍ എംഐ അബ്ദുള്‍ അസീസ് പറഞ്ഞു. സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും വ്യക്തമാക്കി.

രാജ്യത്ത് സമാധാനം വേണമെന്നും അതിനാല്‍ വിജയിച്ചവര്‍ ആഹ്ലാദിക്കുകയും പരാജയപ്പെട്ടവര്‍ അവിവേകം കാണിക്കുകയും ചെയ്യരുതെന്നും ജയ പരാജയത്തിന് മുകളിലാണ് രാജ്യത്തിന്റെ അഖണ്ഡതയെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

Exit mobile version