കേള്‍വി-സംസാര ശേഷിയില്ല, സുപ്രീംകോടതിയില്‍ കേസ് വാദിച്ച് ചരിത്രം കുറിച്ച് വനിതാ അഭിഭാഷക

കേള്‍വി-സംസാര പരിമിതിയുള്ള വനിതാ അഭിഭാഷക സുപ്രീംകോടതിയില്‍ ആദ്യമായി കേസ് വാദിച്ച് ചരിത്രം കുറിച്ചു. യുവ അഭിഭാഷക സാറ സണ്ണിയാണ് ഭിന്നശേഷിക്കാര്‍ പിന്നിലല്ലെന്ന് തെളിയിച്ച് സുപ്രീം കോടതിയില്‍ കേസ് വാദിച്ചത്.

ആംഗ്യഭാഷയിലായിരുന്നു സാറ സണ്ണി കേസ് വാദിച്ചത്. ഓണ്‍ലൈനായിട്ടായിരുന്നു കേസ് പരിഗണിച്ചത്. ജഡ്ജിക്ക് മനസ്സിലാകാന്‍ മൊഴി മാറ്റാന്‍ മറ്റൊരാളുടെ സഹായത്തോടെയായിരുന്നു വാദം. ആംഗ്യഭാഷ (ഐഎസ്എല്‍) വ്യാഖ്യാതാവ് സൗരവ് റോയ് ചൗധരിയാണ് സാറാ സണ്ണിക്ക് വേണ്ടി ആംഗ്യ ഭാഷ മൊഴിമാറ്റിയത്.

also read: ‘ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം ‘; സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടി മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ചിത്രം

അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാന്‍ ആദ്യം മോഡറേറ്റര്‍ അനുവദിച്ചില്ലെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു. വ്യാഖ്യാതാവിന് നടപടി ക്രമങ്ങളില്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയ ഡി വൈ ചന്ദ്രചൂഡ്, സാറക്കൊപ്പം റോയ് ചൗധരിക്കും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ അനുമതി നല്‍കുകയായിരുന്നു.

അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സഞ്ജിത ഐന്‍ ആണ് സാറയെ വെര്‍ച്വല്‍ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പെടെയുള്ളവര്‍ മൊഴിമാറ്റത്തിന്റെ വേഗതയില്‍ അഭിനന്ദനമറിയിച്ചു. തുല്യ നീതി ഉറപ്പാക്കാനുള്ള ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ശ്രമമായിട്ടാണ് ഇതിനെ വിലയിരുത്തിയത്.

Exit mobile version