മഞ്ഞപ്പടയുടെ പോരാട്ടം ഗാലറിയിലിരുന്ന് കണ്ട് വൈറല്‍ കുട്ടി താരങ്ങളും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ആവേശം നിറഞ്ഞ കേരളാ ബ്ലാസ്റ്റേഴ്‌സ്, ഒഡീഷ പോരാട്ടം കാണാന്‍ ആ വൈറല്‍ കുട്ടിക്കൂട്ടവും ഗാലറിയിലെത്തിയിരുന്നു. ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാന്‍ പിരിവിനായി കുട്ടിക്കൂട്ടം മീറ്റിംഗ് വിളിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് കുട്ടികളെ കളി കാണാന്‍ ക്ഷണിച്ചിരുന്നു.

ഈ കുട്ടിക്കൂട്ടം തങ്ങള്‍ക്ക് പ്രചോദനമാണ്. കുട്ടികള്‍ക്ക് അവര്‍ എന്താണോ സ്വപ്നം കണ്ടതും അര്‍ഹിക്കുന്നതും അത് നല്‍കുമെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരുന്നു. വീഡിയോ പകര്‍ത്തിയ സുശാന്ത് നിലമ്പൂരിനെ കേരള ബ്ലാസ്റ്റേഴ്സ് അഭിനന്ദിക്കുകയും ചെയ്തു.

മമ്പാട് പുളിക്കലോടിയിലെ 13 കുട്ടി താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളായത്. മിഠായി പോലും വേണ്ടായെന്നും, പുതിയ ഫുട്‌ബോളും, ജേഴ്‌സിയും വാങ്ങാന്‍ ആ പണം കണ്ടെത്തണമെന്നുമൊക്കെയായിരുന്നു കുട്ടിക്കൂട്ടത്തിന്റെ മീറ്റിംഗിലെ തീരുമാനം.

Exit mobile version