ഈ സര്‍ക്കാരിന് ചലച്ചിത്ര അക്കാദമിയുടെ മേല്‍ നിയന്ത്രണമില്ലാ എന്ന് പറയാന്‍ ആഷിക് അബുവിന് എന്താണ് മുട്ടടിക്കുന്നത്? ചോദ്യവുമായി ഹരീഷ് പേരടി

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

കൊച്ചി: ചലച്ചിത്ര മേളകളില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രമാണ് ഇടം. എന്നാല്‍ സിനിമയ്ക്ക് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവസരം ലഭിച്ചില്ല. ഇതില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

തീയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാകാത്ത സിനിമകള്‍ക്ക് തിരുവന്തപുരത്ത് ചലച്ചിത്ര മേളയില്‍ അവസരം ലഭിക്കുന്നില്ലെന്ന് ഹരീഷ് കുറിച്ചു. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് ഹരീഷിന്റെ വിമര്‍ശനം. ഉയര്‍ന്ന സാറ്റ്‌ലൈറ്റ്‌ തുകയും ബോക്സ് ഓഫീസ് വരുമാനവും ലഭിച്ച സ്വന്തം സിനിമ പിന്‍വലിച്ച് ആഷിക് അബുവിനോട് മാതൃക കാണിക്കണമെന്ന് പറയുകയാണ് ഹരീഷ് പേരടി.

യുഎപിഎ കേസില്‍ പോലീസിനു മേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സര്‍ക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേല്‍ നിയന്ത്രണമില്ലാ എന്ന്പറയാന്‍ എന്താണ് മുട്ടടിക്കുന്നതെന്ന് ഹരീഷ് തുറന്നടിച്ച് ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇടം എന്ന ഈസിനിമ ഈ ചിത്രത്തില്‍ പരാമര്‍ശിക്കുന്ന അത്രയും രാജ്യാന്തര ചലിച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തു…നല്ലസിനിമ,നല്ല നടി തുടങ്ങിയ നിരവധി അവാര്‍ഡുകള്‍വാരികൂട്ടി…എന്നിട്ടും നമ്മുടെ ചലിച്ചിത്രോത്സവത്തില്‍ ഇടത്തിന് ഇടമില്ലാ…ഇതുപോലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലാ..UAPA കേസില്‍ പോലീസിനുമേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സര്‍ക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേല്‍ നിയന്ത്രണമില്ലാ എന്ന്പറയാന്‍ എന്താണ് മുട്ടടിക്കുന്നത്?….വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ സാറ്റ്‌ലൈറ്റും തിയേറ്റര്‍ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിന്‍വലിച്ച് ഇടം കിട്ടാത്തവര്‍ക്ക് ഇടംകൊടുക്കാന്‍ മാതൃകയാവു സഖാവെ…

Exit mobile version