യുഎപിഎ കേസ്; പ്രതികളെ ജില്ലാ ജയിലില്‍ നിന്നും മാറ്റില്ല; സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും വിലയിരുത്തല്‍

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനെയും താഹയെയും കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റില്ല. നിലവില്‍ ജയിലില്‍ സുരക്ഷാ പ്രശ്‌നമില്ലെന്നാണ് ഡിജിപി ഋഷിരാജ് സിംഗിന്റെ വിലയിരുത്തല്‍. ജില്ലാ ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇരുവരെയും മാറ്റണമെന്ന് ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളുകയായിരുന്നു.

യുഎപിഎ കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നായിരുന്നു ജയില്‍ സൂപ്രണ്ട്, ഡിജിപി ഋഷിരാജ് സിംഗിനെ അറിയിച്ചത്. അതിനാല്‍ ജില്ലാ ജയിലില്‍ നിന്ന് മാറ്റണം. കൂടുതല്‍ സുരക്ഷയുള്ള കണ്ണൂരിലേക്കോ വിയ്യൂരിലേക്കോ മാറ്റണമെന്നായിരുന്നു സൂപ്രണ്ട് കത്തയച്ചത്.

അതെസമയം പ്രതികള്‍ക്ക് ഒപ്പമുണ്ടായിരുന്ന മൂന്നാമനു വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. ഇയാളെക്കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.

Exit mobile version