മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം കണ്ണൂരില്‍ പിടിയില്‍

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച നാലംഗ സംഘം പയ്യന്നൂരില്‍ പിടിയില്‍. 180 ഗ്രാം വരുന്ന മുക്കുപണ്ടവുമായി പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്താനെത്തിയ നാലംഗ സംഘമാണ് പിടിയിലായത്.

കണ്ണൂര്‍: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച നാലംഗ സംഘം പയ്യന്നൂരില്‍ പിടിയില്‍. 180 ഗ്രാം വരുന്ന മുക്കുപണ്ടവുമായി പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്താനെത്തിയ നാലംഗ സംഘമാണ് പിടിയിലായത്.

ഹോസ്ദുര്‍ഗ് പുത്തരിയടുക്കം സ്വദേശി വിജെ രാജന്‍, പാടിയോട്ടുചാല്‍ സ്വദേശി സിഎം ബൈജു, വേങ്ങര പൊള്ളയില്‍ സ്വദേശി പികെ മന്‍സൂര്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി പി ഷാജഹാന്‍ എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ട് നാലോടെയാണ് മുക്കുപണ്ടം പണയം വയ്ക്കാനായി ബൈജുവും രാജനും പയ്യന്നൂര്‍ സഹകരണ ബാങ്കില്‍ എത്തിയത്. ബാങ്കിലെ സ്ഥിരം ഇടപാടുകാരനാണ് ബൈജു. 25 പവനുണ്ടെന്നും 9 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ ബാങ്കിലെത്തിയ പോലീസ് ബൈജുവിനേയും രാജനേയും പിടികൂടി. തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തതോടെ മറ്റ് രണ്ട് പേരെ കുറിച്ച് വിവരം കിട്ടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാജഹാനും മന്‍സൂറും പിടിയിലായത്. ഇവര്‍ സംസ്ഥാനത്തെ പലഭാഗങ്ങളിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Exit mobile version